പലഹാരത്തില്‍ തുപ്പിയ പാചകക്കാരന്റെ ഫലം നെഗറ്റീവ്

പലഹാരത്തില്‍ തുപ്പിയ പാചകക്കാരന്റെ ഫലം നെഗറ്റീവ്

അജ്മാന്‍: അജ്മാനില്‍ അടുപ്പില്‍ നിന്നെടുത്ത അപ്പത്തില്‍ തുപ്പിയ ബേക്കറി ജീവനക്കാരന്റെ കൊറോണ വൈറസ് പരിശോധനാ ഫലം വന്നു. ഇയാള്‍ക്ക് കോവിഡ് ബാധയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇയാള്‍ അപ്പത്തില്‍ തുപ്പുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഏഷ്യക്കാരനും 34കാരനുമായ ഇയാളെ അജ്മാന്‍ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റി ഈ ബേക്കറി പൂട്ടിച്ചു. എല്ലാ റസ്‌റ്റോറന്റുകളും ബേക്കറികളും പാചകം ചെയ്യുന്ന ഭാഗത്ത് സി സി ടി വി ക്യാമറ ഘടിപ്പിക്കണമെന്ന് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം നിര്‍ദ്ദേശം നല്‍കിയതായി അജ്മാന്‍ പോലീസ് കമ്മാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി അറിയിച്ചു.

Share this story