കുവൈത്തിലെ ജലീബ് അല്‍ ശുയൂഖും മഹ്ബൂലയും അടച്ചുപൂട്ടി; കുവൈത്തില്‍ കര്‍ഫ്യൂവും പൊതു അവധിയും നീട്ടി

കുവൈത്തിലെ ജലീബ് അല്‍ ശുയൂഖും മഹ്ബൂലയും അടച്ചുപൂട്ടി; കുവൈത്തില്‍ കര്‍ഫ്യൂവും പൊതു അവധിയും നീട്ടി

കുവൈത്ത് സിറ്റി: പ്രവാസികള്‍ തിങ്ങിത്താമസിക്കുന്ന ജലീബ് അല്‍ ശുയൂഖും മഹ്ബൂലയും പൂര്‍ണ്ണമായി അടച്ചു. ഇവിടെ പ്രവാസികള്‍ക്കിടയില്‍ നിരവധി കൊറോണവൈറസ് ബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്. ഇവിടങ്ങളെ പ്രവാസികള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ ഭാഗിക കര്‍ഫ്യൂ സമയം രാവിലെ ആറ് വരെയാക്കി. വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ആറ് വരെയായിരിക്കും ഇനി കര്‍ഫ്യൂ. ജലീബ് അല്‍ ശുയൂഖിലേയും മഹ്ബൂലയിലെയും ലോക്ക്ഡൗണ്‍ രണ്ടാഴ്ച വരെയാണ്.

കുവൈത്ത് സിറ്റിയിലെ പ്രവാസികളെ തലസ്ഥാനത്തിന് പുറത്ത് മസ്രീമിലേക്ക് മാറ്റാനുള്ള പദ്ധതിയുമുണ്ട്. സര്‍ക്കാര്‍ ഓഫീസുകളുടെ അവധി ഏപ്രില്‍ 26 വരെയാക്കി.

Share this story