ഇന്ത്യന്‍ സ്‌കൂളുകളില്‍ ഈയാഴ്ച തന്നെ വെര്‍ച്വല്‍ ക്ലാസുകള്‍ തുടങ്ങും

ഇന്ത്യന്‍ സ്‌കൂളുകളില്‍ ഈയാഴ്ച തന്നെ വെര്‍ച്വല്‍ ക്ലാസുകള്‍ തുടങ്ങും

ജിദ്ദ: ഇന്ത്യന്‍ സ്‌കൂളുകളില്‍ എല്ലാ ക്ലാസുകളിലും ഈയാഴ്ച തന്നെ വെര്‍ച്വല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വൃത്തങ്ങള്‍ അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഓണ്‍ലൈന്‍ അധ്യയനം നേരത്തെ ആരംഭിച്ചിരുന്നു.

വെര്‍ച്വല്‍ സംവിധാനത്തില്‍ ക്ലാസുകളെടുക്കാന്‍ അധ്യാപകര്‍ക്ക് അതീവ താത്പര്യമാണെന്നും മികച്ച രീതിയിലാണ് സ്റ്റഡി മെറ്റീരിയലുകള്‍ തയ്യാറാക്കുന്നതെന്നും കോണ്‍സുലും സ്‌കൂള്‍ നിരീക്ഷകയുമായ ഹംന മറിയം ഖാന്‍ പറഞ്ഞു.

എല്ലാ ക്ലാസുകളിലെയും പരീക്ഷാ ഫലം ഞായറാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണ ഫീസ് അടച്ചുവെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുക. ഇത്തവണ കൊറോണവൈറസ് ബാധ കാരണം പണമടക്കാന്‍ പലരും വൈകി. അതാണ് ഫലം വരാനും വൈകിയതെന്ന് അവര്‍ പറഞ്ഞു.

അതേസമയം, റിയാദിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് രോഗി സുഖം പ്രാപിച്ചു. രോഗം സ്ഥിരീകരിക്കുമ്പോള്‍ കുഞ്ഞ് പ്രസവിക്കപ്പെട്ട് നാല് ദിവസം മാത്രമേ ആയിരുന്നുള്ളൂ. രോഗമുക്തി നേടിയ കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

റിയാദിലെ അല്‍ ദുവാദിമി സ്വദേശിയായ ഖാലിദ് എന്ന് പേരുള്ള കുഞ്ഞിനാണ് കോവിഡ് ബാധിച്ചത്. ഖാലിദിനെ ആശുപത്രിയില്‍ നിന്ന് പറഞ്ഞയക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി.

Share this story