ഒമാനില്‍ ഒന്നര വയസ്സുകാരന്‍ രോഗമുക്തനായി

ഒമാനില്‍ ഒന്നര വയസ്സുകാരന്‍ രോഗമുക്തനായി

മസ്‌കത്ത്: ഒമാനില്‍ കോവിഡ്- 19 ബാധിച്ച ഒന്നര വയസ്സുകാരന് രോഗം ഭേദമായി. റോയല്‍ ഹോസ്പിറ്റലിലായിരുന്നു കുട്ടിയുടെ ചികിത്സ. രോഗം ബാധിച്ച മറ്റൊരാളില്‍ നിന്നാണ് കുട്ടിക്ക് കോവിഡ് ബാധിച്ചത്.

കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. അതിനിടെ, രാജ്യത്ത് 40 പേര്‍ക്ക്് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 371 ആയി. 67 പേര്‍ രോഗമുക്തരായി. അതേസമയം, രാജ്യത്ത് പരമാവധി രോഗം റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത അടുത്ത രണ്ട്- മൂന്ന് ആഴ്ചകളിലാണെന്ന് ആരോഗ്യ മന്ത്രി ഡോ.അഹ്മദ് അല്‍ സഈദി അറിയിച്ചു. ആ കാലയളവില്‍ രോഗബാധിതരുടെ എണ്ണം 1500 വരെയാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Share this story