സൗദിയില്‍ ഭാഗിക കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചു

സൗദിയില്‍ ഭാഗിക കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചു

റിയാദ്: രാജ്യത്തെ പല മേഖലകളിലും നഗരങ്ങളിലുമുള്ള ഭാഗിക കര്‍ഫ്യൂ സമയം നീട്ടി. രാത്രി ഏഴിന് പകരം വൈകിട്ട് മൂന്ന് മണിക്കായിരിക്കും ഇവിടങ്ങളില്‍ കര്‍ഫ്യൂ ആരംഭിക്കുക. വൈകിട്ട് മൂന്ന് മുതല്‍ രാവിലെ ആറ് വരെയാകും ഭാഗിക കര്‍ഫ്യൂ. തിങ്കളാഴ്ച റിയാദ്, തബൂക്, ദമ്മാം, ദഹ്‌റാന്‍, ഹുഫൂഫ്, ജിദ്ദ, ത്വാഇഫ്, ഖതീഫ്, അല്‍ഖോബാര്‍ തുടങ്ങിയയിടങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് സൗദിയുടെ മറ്റിടങ്ങളില്‍ ഭാഗിക കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചത്.

റസ്റ്റോറന്റുകള്‍ക്ക് രാത്രി പത്ത് മണി വരെ ഡെലിവറി നടത്താം. ഗ്യാ്‌സ്- ലോണ്ട്രി കടകള്‍, മെയ്ന്റനന്‍സ്- ഓപറേഷന്‍ ടെക്‌നീഷ്യന്‍സ്, പ്ലംബേഴ്‌സ്, ഇലക്ട്രീഷ്യന്‍, എ സി ടെക്‌നീഷ്യന്‍, സാനിറ്ററി ഡ്രെയ്‌നേജ് ടാങ്കര്‍ ട്രക്ക്, ഗ്യാസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ക്കുള്ള ക്വിക്ക് ഫിക്‌സ് മെയ്ന്റനന്‍സ് സെന്ററുകള്‍, ഫാം ഉടമകള്‍, തേനീച്ച കര്‍ഷകര്‍, കന്നുകാലി ഉടമകള്‍, പൗള്‍ട്രി ഫാം പ്രൊജക്ടുകള്‍, ഫിഷ് പ്രൊജക്ട് എന്നിവക്കെല്ലാം ഇളവുകളുണ്ട്. ചാരിറ്റബിള്‍ സൊസൈറ്റികള്‍, വളണ്ടിയര്‍മാര്‍, ഡിസ്ട്രിക്ട് സെന്ററുകള്‍ എന്നിവക്കും രാവിലെ ആറ് മുതല്‍ വൈകിട്ട് മൂന്ന് വരെ കര്‍ഫ്യൂവില്‍ നിന്ന് ഇളവുണ്ട്.

Share this story