പ്രവാസികളെ കൊണ്ടുപോകുന്നതിന് പ്രത്യേക വിമാന സർവീസ് ഏർപ്പെടുത്തണം: ഐ സി എഫ് ഗൾഫ് കൗൺസിൽ

പ്രവാസികളെ കൊണ്ടുപോകുന്നതിന് പ്രത്യേക വിമാന സർവീസ് ഏർപ്പെടുത്തണം: ഐ സി എഫ് ഗൾഫ് കൗൺസിൽ

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക വിമാന സർവീസ് ഏർപ്പെടുത്തണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു. വിവിധ ലോകരാജ്യങ്ങൾ പൗരന്മാരെ സ്വാദേശത്തേക്ക് തിരിച്ചു കൊണ്ട് പോയികൊണ്ടിരിക്കുയാണ്.

എന്നാൽ നമ്മുടെ രാജ്യം മാത്രമാണ് പൗരന്മാരുടെ കാര്യത്തിൽ നിഷേധാത്മക സമീപനം കൈക്കൊള്ളുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ ആശങ്കയിലാണ്. സഹായം അഭ്യർഥിച്ചു നിരവധി ആളുകളാണ് ബന്ധപ്പെടുന്നത്. ഇന്ത്യൻ പൗരന്മാരെ ജന്മനാട്ടിലേക്ക് കൊണ്ടുവന്ന് ആവശ്യമായ പരിചരണം നൽകണം. സാമ്പത്തിക പരാധീനതയുള്ളവർക്ക് സൗജന്യമായി ടിക്കറ്റ് അനുവദിക്കണം. ഇതിനു ആവശ്യമായ കാര്യങ്ങൾ എംബസി മുഖേനെ വേഗത്തിൽ നടത്തണം.

പ്രവാസി മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസി ഇന്ത്യക്കാരുടെ ചികിത്സക്ക് വിവിധ രാജ്യങ്ങളുമായി ഏകോപിച്ച് മെഡിക്കൽ സംഘത്തെ അയക്കാനും ചികിത്സ ലഭ്യമാക്കാനും ശ്രദ്ധിക്കണം.
വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഇടപെടണമെന്നാവശ്യപ്പെട്ട് കേരള സർക്കാറിനോടും കമ്മിറ്റി കത്തിലൂടെ ആവശ്യപ്പെട്ടു.

Share this story