2018- 20 മോഡല്‍ ഹോണ്ട ഒഡീസ്സി തിരിച്ചുവിളിച്ചു

2018- 20 മോഡല്‍ ഹോണ്ട ഒഡീസ്സി തിരിച്ചുവിളിച്ചു

ദോഹ: ഖത്തറില്‍ ഹോണ്ട ഒഡീസ്സി 2018- 2020 മോഡല്‍ കാറുകള്‍ തിരിച്ചുവിളിച്ചു. രാജ്യത്തെ ഹോണ്ട ഡീലര്‍ ഡൊമാസ്‌കോയുടെ സഹകരണത്തോടെയാണ് വാണിജ്യ മന്ത്രാലയം ഈ മോഡല്‍ കാറുകള്‍ തിരിച്ചുവിളിച്ചത്.

മൂന്നാം നിര സീറ്റ് വയര്‍ എളുപ്പത്തില്‍ നശിക്കാനും ഇത് വൈദ്യുത തീപ്പൊരിക്കും തീപ്പിടിത്തത്തിനും സാധ്യതയുണ്ടെന്നും കണ്ടതിനെ തുടര്‍ന്നാണ് നടപടി. അറ്റകുറ്റപ്പണിക്കും മെയ്ന്റനന്‍സിനും ഡീലറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. റിപ്പയര്‍ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തും.

അതേ സമയം, ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതിന്റെ നിരക്ക് പത്ത് ഖത്തര്‍ റിയാലില്‍ കൂടരുതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം. ഇ മാര്‍ക്കറ്റിംഗിനും ഡെലിവറിക്കും വലിയ തുക ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

ഡെലിവറി കൂടിയുണ്ടെങ്കില്‍ ഓര്‍ഡര്‍ ചെയ്ത വസ്തുവിന്റെ വിലയുടെ 19 ശതമാനമാണ് പരമാവധി സര്‍വീസ് ചാര്‍ജ് ഈടാക്കാനാവൂ. മാര്‍ക്കറ്റിംഗ് സര്‍വീസ് മാത്രമാണെങ്കില്‍ ഓര്‍ഡര്‍ ചെയ്ത വസ്തുവിന്റെ 10 ശതമാനം മാത്രമേ സര്‍വീസ് ചാര്‍ജായി ഈടാക്കാവൂ. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി പരിശോധനകളും അധികൃതര്‍ നടത്തും.

Share this story