ഖത്തറില്‍ രണ്ട് മരണം കൂടി

ഖത്തറില്‍ രണ്ട് മരണം കൂടി

ദോഹ: ഖത്തറില്‍ കോവിഡ്- 19 ബാധിച്ച് രണ്ട് പ്രവാസികള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. പുതുതായി 225 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുധനാഴ്ച 19 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 150 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2057 ആണ്.

മാറാവ്യാധിയുള്ള 74കാരനാണ് മരിച്ച ഒരു പ്രവാസി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീടാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ മരിച്ചു. മരിച്ച മറ്റൊരു പ്രവാസി 59 വയസ്സുകാരനാണ്. ഇയാള്‍ക്കും മാറാവ്യാധിയുണ്ടായിരുന്നു.

Share this story