സൗദിയിൽ മരിച്ച മലപ്പുറം സ്വദേശി സഫ്‌വാന്റെ മൃതദേഹം റിയാദിൽ ഖബറടക്കി

സൗദിയിൽ മരിച്ച മലപ്പുറം സ്വദേശി സഫ്‌വാന്റെ മൃതദേഹം റിയാദിൽ ഖബറടക്കി

സൗദിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ച മലപ്പുറം ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്‌വാന്റെ മൃതദേഹം ഖബറടക്കി. ബുധനാഴ്ച ഉച്ചയോടെ റിയാദ് നഗരത്തിലെ മഖ്ബറയിലാണ് ഖബറടക്കം നടന്നത്. ഇന്ത്യൻ എംബസി നൽകിയ പ്രത്യേക അനുമതി പത്രത്തിന്റെ സഹായത്തോടെ മലയാളി സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തൂവൂർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിയാദിൽ കർഫ്യു നിലവിലുള്ളതിനാൽ അധികമാളുകൾക്ക് ചടങ്ങിൽ എത്താൻ അനുമതിയുണ്ടായിരുന്നില്ല. ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.

റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഈ മാസം രണ്ടിനാണ് സഫ് വാൻ മരിച്ചത്. റിയാദിൽ ടാക്‌സി ഡ്രൈവറായിരുന്നു. മരണസമയം റിയാദിൽ സന്ദർശകവിസയിലെത്തി ഭാര്യ ഖമറുന്നീസയും ഒപ്പമുണ്ടായിരുന്നു.

Share this story