അബുദബിയില്‍ അവശ്യ വസ്തുക്കള്‍ക്ക് പുറത്തിറങ്ങാന്‍ പ്രത്യേക പെര്‍മിറ്റ് വേണ്ട

അബുദബിയില്‍ അവശ്യ വസ്തുക്കള്‍ക്ക് പുറത്തിറങ്ങാന്‍ പ്രത്യേക പെര്‍മിറ്റ് വേണ്ട

അബുദബി: അണുനശീകരണ പ്രക്രിയക്കിടെ ഫാര്‍മസിയിലും സൂപ്പര്‍മാര്‍ക്കറ്റിലും പോകുന്നതടക്കമുള്ള അവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ലെന്ന് അബുദബി മീഡിയ ഓഫീസ് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ലഭിക്കും.

പാര്‍പ്പിട മേഖലകളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയും ഇന്‍ഡസ്ട്രിയല്‍ മേഖലകളിലും തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും രാത്രി ആറ് മുതല്‍ രാവിലെ ആറ് വരെയുമാണ് അണുനശീകരണ പ്രക്രിയ.

അണുനശീകരണ പ്രക്രിയ വേളയില്‍ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചു. ഓരോ എമിറേറ്റുകള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ അണുനശീകരണ പദ്ധതികള്‍ പ്രഖ്യാപിക്കാമെന്ന് യു എ ഇ ആരോഗ്യ മേഖലാ വക്താവ് ഡോ.ഫരീദ അല്‍ ഹുസ്‌നി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദുബൈയില്‍ രണ്ടാഴ്ചത്തേക്ക് 24 മണിക്കൂര്‍ അണുനശീകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share this story