ആവശ്യമുള്ള സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ നല്‍കാന്‍ ഖത്തര്‍

ആവശ്യമുള്ള സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ നല്‍കാന്‍ ഖത്തര്‍

ദോഹ: എല്ലാവര്‍ക്കും വെര്‍ച്വല്‍ പഠനം സാധ്യമാക്കുന്നതിന് സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇന്ത്യന്‍ സ്‌കൂള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആവശ്യമുള്ള വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യോഗ്യരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും കമ്പ്യൂട്ടര്‍ ലഭിച്ചുവെന്ന് മന്ത്രാലയം ഉറപ്പാക്കും.

സ്‌കൂളുകള്‍ നല്‍കുന്ന വിവരം അനുസരിച്ച് ഓരോ വിദ്യാര്‍ഥിയുടെയും കുടുംബത്തിന്റെ സ്ഥിതി പരിശോധിക്കും. ഇതുവരെ രണ്ട് സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ നല്‍കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്കാണ് കമ്പ്യൂട്ടര്‍ നല്‍കുക. രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകള്‍ വെര്‍ച്വല്‍ അധ്യാപനം ആരംഭിച്ചിട്ടുണ്ട്.

Share this story