അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ ദുബൈ പോലീസ്

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ ദുബൈ പോലീസ്

ദുബൈ: അണുനശീകരണ ക്യാമ്പയിന്‍ കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ പേരും ഫോട്ടോയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാന്‍ ദുബൈ പോലീസ്. അത്തരക്കാരെ പൊതുജനമധ്യത്തില്‍ വെളിപ്പെടുത്താനാണ് ഇത്.

പോലീസുകാരെ അപഹസിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത വീഡിയോ നിര്‍മിച്ച ഏഷ്യന്‍ പ്രവാസിയെ കഴിഞ്ഞ ദിവസം ദുബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോലീസ് പ്രസിദ്ധീകരിച്ചിരുന്നു. വീട്ടിലിരിക്കാനുള്ള നിര്‍ദ്ദേശം ലംഘിക്കുന്ന നിരവധി പേരുണ്ടെന്നും ഇവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും ദുബൈ പോലീസ് അറിയിച്ചു. മുഖം ബ്ലര്‍ ചെയ്യാതെയാകും പ്രസിദ്ധീകരിക്കുക. അത്തരക്കാര്‍ക്ക് പിന്നീട് ജോലി വരെ കിട്ടാതെയാകുന്ന സ്ഥിതിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ദുബൈയില്‍ രണ്ടാഴ്ചത്തേക്കാണ് 24 മണിക്കൂറുമുള്ള അണുനശീകരണ ക്യാമ്പയിന്‍. ഈ സമയം അവശ്യകാര്യത്തിന് പ്രത്യേക പെര്‍മിറ്റ് എടുത്തല്ലാതെ പുറത്തിറങ്ങരുത്.

Share this story