ഹോം ഡെലിവറിയില്‍ കാഷ്‌ലെസ്സ് ഇടപാട് മാത്രം; 45 മിനിറ്റിലേറെ ഓടാനുണ്ടെങ്കില്‍ ഓര്‍ഡര്‍ സ്വീകരിക്കില്ല

ഹോം ഡെലിവറിയില്‍ കാഷ്‌ലെസ്സ് ഇടപാട് മാത്രം; 45 മിനിറ്റിലേറെ ഓടാനുണ്ടെങ്കില്‍ ഓര്‍ഡര്‍ സ്വീകരിക്കില്ല

റിയാദ്: ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഹോം ഡെലിവറി ചെയ്യുമ്പോള്‍ പണമിടപാട് കാഷ് രൂപത്തില്‍ ഒരിക്കലും പാടില്ലെന്ന് സൗദി മുനിസിപ്പല്‍ മന്ത്രാലയം. ഇലക്ട്രോണിക് രൂപത്തില്‍ മാത്രമെ ഇടപാട് പാടുള്ളൂ. 45 മിനിറ്റിലേറെ ദൂരം ഡ്രൈവ് ചെയ്യാനുണ്ടെങ്കില്‍ ഡെലിവറി ഓര്‍ഡര്‍ എടുക്കരുത്.

കൈമാറിയ ഉത്പന്നത്തില്‍ എന്തെങ്കിലും സംശയമുണ്ടാകുകയാണെങ്കില്‍ ഡെലിവറി പ്രതിനിധിയോ ഉപഭോക്താവോ സുരക്ഷാ അധികൃതരെ അറിയിക്കണം. ആപ്പുകളുടെ കാര്യത്തില്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ഡെലിവറി പ്രതിനിധിയുടെ ഓണ്‍ലൈന്‍ അക്കൗണ്ട് ലൈസന്‍സിംഗ് അതോറിറ്റി റദ്ദാക്കും.

വാണിജ്യ സ്ഥാപനവും ഉപഭോക്താവും ഡെലിവറി പ്രതിനിധിയുടെ പ്രകടനം വിശകലനം ചെയ്യണം. ഡെലിവറി ചെയ്യുന്നയാളും വാഹനവും നല്ല വൃത്തിയിലുള്ളതായിരിക്കണം. മാത്രമല്ല, ദിവസവും ശരീരോഷ്മാവ് അളക്കണം.

Share this story