കുവൈത്തില്‍ ശമ്പളം വൈകിയതിന് കമ്പനി പ്രതിനിധിക്ക് മര്‍ദ്ദനം

കുവൈത്തില്‍ ശമ്പളം വൈകിയതിന് കമ്പനി പ്രതിനിധിക്ക് മര്‍ദ്ദനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശമ്പളം വൈകിയതിന് സ്വകാര്യ കമ്പനിയുടെ പ്രതിനിധിക്ക് ജീവനക്കാരുടെ മര്‍ദ്ദനമേറ്റതായി ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചു. പോലീസ് ഉടനെ പട്രോള്‍ സംഘത്തെ സ്ഥലത്തേക്ക് അയച്ചു. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നു.

പ്രശ്‌നമുണ്ടാക്കിയ ആറ് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ഇവരെ നാടുകടത്തും. തൊഴിലാളികള്‍ ശമ്പളം ആവശ്യപ്പെട്ട് കമ്പനി പരിസരത്ത് തടിച്ചുകൂടുക പോലുള്ളവ ചെയ്യുകയാണെങ്കില്‍ മേഖലയിലെ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. തടിച്ചുകൂടുന്നവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണിത്.

Share this story