ഡെലിവറി സാധനങ്ങള്‍ വെക്കേണ്ടത് ഉപഭോക്താവിന്റെ റൂമിന്റെ പുറത്ത്

ഡെലിവറി സാധനങ്ങള്‍ വെക്കേണ്ടത് ഉപഭോക്താവിന്റെ റൂമിന്റെ പുറത്ത്

ദോഹ: ഹോം ഡെലിവറി ചെയ്യുന്നതിന് മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം. ഡെലിവറി ചെയ്യുന്നയാള്‍ സാധനം ഉപഭോക്താവിന്റെ മുറിയുടെ പുറത്ത് വെക്കുകയാണ് വേണ്ടത്. ഉപഭോക്താവും ഡെലിവറി ബോയും തമ്മില്‍ ചുരുങ്ങിയത് രണ്ടു മീറ്റര്‍ അകലം വേണം.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഗ്ലൗസ് ആണ് ധരിക്കേണ്ടത്. സാധനം എടുത്ത് ഡെലിവറി ചെയ്തയുടനെ ഗ്ലൗസ് ഊരി സുരക്ഷിതമായി ഒഴിവാക്കണം. ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയി പണമടയ്ക്കുക. കാഷ് കൈമാറ്റം ചെയ്യേണ്ടി വന്നാല്‍ കൃത്യം പണം നല്‍കാന്‍ ശ്രദ്ധിക്കുക. ഉടനെ കൈ കഴുകുക.

കൈകാര്യം ചെയ്യുന്നതിന് മുമ്പ് പാക്കുകള്‍ തുടയ്ക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക. പാക്കറ്റുകള്‍ കൊടുത്തതിന് ശേഷം കൈകളും പെട്ടികളും ബാഗുകളും പാക്ക് സാമഗ്രികളും സുരക്ഷിതമായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

Share this story