യു എ ഇയില്‍ 13 പുതിയ ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ കൂടി

യു എ ഇയില്‍ 13 പുതിയ ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ കൂടി

അബൂദബി: കോവിഡ് പരിശോധന നടത്തുന്നതിന് യു എ ഇയില്‍ 13 പുതിയ ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍ കൂടി തുറന്നു. അബൂദബിയിലെ സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ ആരംഭിച്ച കേന്ദ്രത്തിന് പുറമെയാണ് പത്ത് ദിവസത്തിനുള്ളില്‍ 13 ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചത്. വാഹനത്തില്‍ നിന്നിറങ്ങാതെ 5 മിനുട്ട് കൊണ്ട് കോവിഡ്  പരിശോധന പൂര്‍ത്തിയാക്കുന്ന സംവിധാനമാണിത്.

ഈ കേന്ദ്രങ്ങളില്‍ മൊത്തം 630 ജീവനക്കാരുണ്ട്. മൊത്തം 12000 പേരെ പരിശോധിച്ചു. 8001717 എന്ന ഇസ്തിജാബ സെന്റര്‍ നമ്പറില്‍ വിളിച്ച് അപ്പോയ്ന്റ്‌മെന്റ് എടുക്കണം. സിഹ ആപ്പും ഉപയോഗിക്കാം. ലക്ഷണങ്ങളുള്ളവര്‍, വയോധികര്‍, ഗര്‍ഭിണികള്‍, മാറാവ്യാധിയുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. 370 ദിര്‍ഹം ആണ് ഫീസ്. സിഹ ആപ്പ് ഉപയോഗിച്ചാണ് പണമടക്കേണ്ടത്.

അതിനിടെ, രാജ്യത്ത് ശനിയാഴ്ച 376 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 3736 ആയി. മൊത്തം 588 പേര്‍ക്ക് രോഗം ഭേദമായി. നാല് പേര്‍ മരിച്ചിട്ടുണ്ട്. മൊത്തം മരണം 20 ആണ്.

Share this story