തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പ്രവാസി തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കും

തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പ്രവാസി തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കും

മനാമ: ബഹ്‌റൈനില്‍ പ്രവാസി തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അവരെ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. രാജ്യത്തെ ഗവര്‍ണര്‍മാരുമായി നടത്തിയ യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.

ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന അവസ്ഥ ഗവര്‍ണറേറ്റുകള്‍ മുന്‍കൈ എടുത്ത് ഇല്ലാതാക്കും. പ്രത്യേകിച്ച്, അനധികൃതമായി തൊഴിലാളികളെ പാര്‍പ്പിക്കുന്നത് ഇല്ലാതാക്കും. ഇത്തരം കേന്ദ്രങ്ങളിലെ താമസക്കാരെ സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍, യൂത്ത് സെന്ററുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. മാറ്റിപ്പാര്‍പ്പിക്കേണ്ട തൊഴിലാളികളുടെയും പാര്‍പ്പിട കേന്ദ്രങ്ങളുടെയും കണ്ടെത്തിയ സ്ഥലത്തിന്റെയും പട്ടിക തയ്യാറാക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this story