ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണ്‍ ക്രമേണ ഒഴിവാക്കും

ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണ്‍ ക്രമേണ ഒഴിവാക്കും

ദോഹ: ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണ്‍ ക്രമേണ ഒഴിവാക്കുമെന്ന് ക്രൈസിസ് മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി വക്താവ് ലൗല ബിന്‍ത് റാശിദ് അല്‍ ഖാതിര്‍ അറിയിച്ചു. ഈ മേഖല ക്രമേണ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും അധികം താമസിയാതെ സാധാരണ ജീവിതം സാധ്യമാകുമെന്നും അവര്‍ പറഞ്ഞു.

പദ്ധതിയുടെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാനാകും. പ്രദേശത്തെ പ്രവാസികള്‍ക്കും തൊഴിലുടമകള്‍ക്കും ലോക്ക്ഡൗണ്‍ മൂലമുണ്ടായ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിന് മികച്ച മാര്‍ഗ്ഗം ലോക്ക്ഡൗണ്‍ ആണ്. പ്രദേശത്ത് പരിശോധനകളും അണുവിമുക്തമാക്കലും ശുദ്ധീകരണവും താമസക്കാരെ സംരക്ഷിക്കലുമെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. പ്രവാസി തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് മിനിമം ബാലന്‍സ് വ്യവസ്ഥ ഒഴിവാക്കുമെന്നും അവര്‍ അറിയിച്ചു.

Share this story