മദീനയില്‍ ആറിടങ്ങളില്‍ ലോക്ക്ഡൗണ്‍

മദീനയില്‍ ആറിടങ്ങളില്‍ ലോക്ക്ഡൗണ്‍

റിയാദ്: മദീനയില്‍ ആറ് മേഖലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഖുര്‍ബാന്‍, അല്‍ ശുറൈബത്, ബാനി ദാഫര്‍, ബാനി ഖിദ്‌റ, അല്‍ ജുമുഅ എന്നിവിടങ്ങളിലും അല്‍ ഇസ്‌കന്‍ പ്രദേശത്തെ ചില ഭാഗങ്ങളിലുമാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

വെള്ളിയാഴ്ച മുതല്‍ ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവിടങ്ങളിലെ താമസക്കാര്‍ താമസസ്ഥലം വിട്ട് പുറത്തിറങ്ങരുത്. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണപ്പൊതിയും മറ്റും മാനവവിഭവ മന്ത്രാലയം വിതരണം ചെയ്യുന്നുണ്ട്. മരുന്നും മറ്റ് മെഡിക്കല്‍ സേവനങ്ങളും ആരോഗ്യ മന്ത്രാലയം നല്‍കും. ലോക്ക്ഡൗണ്‍ സമയത്ത് ഹോം ഡെലിവറി അനുവദിക്കും. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ റിയാദ്, തബൂക്, ദമ്മാം, ദഹ്‌റാന്‍, ഹുഫൂഫ്, ജിദ്ദ, ത്വാഇഫ്, ഖതീഫ്, അല്‍ഖോബാര്‍ തുടങ്ങിയയിടങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

Share this story