ആപ്പ് വഴിയുള്ള ഡെലിവറി 24 മണിക്കൂറും നടത്താം

ആപ്പ് വഴിയുള്ള ഡെലിവറി 24 മണിക്കൂറും നടത്താം

ജിദ്ദ: സൗദി അറേബ്യയില്‍ ആപ്പ് വഴിയുള്ള ഡെലിവറി കര്‍ഫ്യൂ സമയത്ത് 24 മണിക്കൂറും നടത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കമ്മ്യൂണിക്കേഷന്‍- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ഡെലിവറി ആപ്പുകളുടെ പ്രതിനിധികള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ഇവര്‍ക്ക് കാലാവധിയുള്ള ഇലക്ട്രോണിക് ബിസിനസ്സ് ഐ ഡി വേണം.

റസ്‌റ്റോറന്റുകള്‍ക്ക് രാത്രി പത്ത് വരെയാണ് ഭക്ഷണം ഡെലിവറി ചെയ്യാന്‍ സാധിക്കുകയെന്ന് കഴിഞ്ഞ ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഫുഡ് ട്രക്ക്, പാര്‍ട്ടി കാറ്ററിംഗ്, ബാങ്ക്വറ്റ് കിച്ചണ്‍ തുടങ്ങിയവയൊന്നും അനുവദിക്കുകയില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ പ്ലാറ്റ്‌ഫോമിലൂടെ ആര്‍ക്കും കര്‍ഫ്യൂ ലംഘനം റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

അതിനിടെ, തുടര്‍ച്ചയായ രണ്ടാം ദിവസവും സൗദിയില്‍ പുതിയ രോഗികളുടെ എണ്ണം 350ലേറെയായി. ശനിയാഴ്ച 382 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അഞ്ച് പേര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ മൊത്തം എണ്ണം 4033ഉം മരണം 52ഉമാണ്. മൊത്തം 720 പേര്‍ രോഗമുക്തി നേടി.

Share this story