എച്ച് എം സിയില്‍ ടെലി കണ്‍സള്‍ട്ടേഷന്‍ 13 സ്‌പെഷ്യാലിറ്റികളില്‍

എച്ച് എം സിയില്‍ ടെലി കണ്‍സള്‍ട്ടേഷന്‍ 13 സ്‌പെഷ്യാലിറ്റികളില്‍

ദോഹ: രോഗികള്‍ക്ക് ടെലിഫോണ്‍ കള്‍സള്‍ട്ടേഷന്‍ സൗകര്യം ആരംഭിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി). ജീവന്‍ അപായപ്പെടാത്ത സാഹചര്യങ്ങളിലുള്ള രോഗികള്‍ക്ക് ഫോണിലൂടെ ഡോക്ടര്‍മാരുടെ സേവനം തേടാം.

16000 എന്ന നമ്പറില്‍ വിളിച്ച് ഓപ്ഷന്‍ 3 തെരഞ്ഞെടുക്കണം. അപ്പോള്‍ ഒരു ഡോക്ടര്‍ രോഗികളുമായി സംസാരിച്ച് ഏത് സെപ്ഷ്യാലിറ്റിയാണെന്ന് തീരുമാനിക്കും. തുടര്‍ന്ന് മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാരിലേക്ക് കൈമാറുകയും രോഗിയുടെ മെഡിക്കല്‍ ഫയലുകള്‍ പരിശോധിച്ച് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെ സേവനം ലഭ്യമാകും. യൂറോളജി, ഓര്‍ത്തോപീഡിക്‌സ് സര്‍ജറി, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഡെര്‍മെറ്റോളജി, കാര്‍ഡിയോളജി, ഇ എന്‍ ടി, ഒബ്‌സ്‌റ്റെട്രിക്‌സ്- ഗൈനക്കോളജി, ഡെന്റല്‍, പീഡിയാട്രിക്‌സ്, ന്യൂറോളജി, മാനസികാരോഗ്യം, ഹെമറ്റോളജി, ഓങ്കോളജി എന്നീ വിഭാഗങ്ങളില്‍ ടെലി കണ്‍സള്‍ട്ടേഷന്‍ ലഭ്യമാണ്.

Share this story