ബഹറൈനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് പ്രത്യേകം അഭയ കേന്ദ്രങ്ങളൊരുങ്ങുന്നു

ബഹറൈനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് പ്രത്യേകം അഭയ കേന്ദ്രങ്ങളൊരുങ്ങുന്നു

മനാമ: രാജ്യത്തെ പ്രവാസി തൊഴിലാളികളെ പാര്‍പ്പിക്കാന്‍ പ്രത്യേകം അഭയ കേന്ദ്രങ്ങളൊരുക്കി ബഹറൈന്‍ ഭരണകൂടം. സര്‍ക്കാര്‍ സ്‌കൂളുകളാണ് അഭയ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. നിലവിലെ താമസ കേന്ദ്രങ്ങളില്‍ തിങ്ങിക്കൂടിയാണ് ഭൂരിപക്ഷം പ്രവാസി തൊഴിലാളികളും കഴിയുന്നത്. ഇതിനാല്‍ കോവിഡ് പ്രതിരോധത്തില്‍ പ്രധാനമായ സാമൂഹിക അകലം പാലിക്കലും ശുചിത്വവും പ്രായോഗികമാകുന്നില്ല.

പ്രവാസി തൊഴിലാളികളില്‍ കോവിഡ് ബാധ വര്‍ധിക്കുന്നുണ്ട്. താമസ കേന്ദ്രങ്ങളില്‍ വെച്ചാണ് പലര്‍ക്കും രോഗബാധയുണ്ടാകുന്നത്. തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് സര്‍വേ നടപടികള്‍ ആരംഭിച്ചു. കമ്പനികളുമായും തൊഴിലുടമകളുമായും ഏകോപനം ചെയ്താണ് ഈ പ്രവര്‍ത്തനം.

മനാമ, ഹിദ്ദ്, റാസ് സുവൈദ്, അലികിര്‍, നുവൈദ്രത്, അല്‍ നുഐം, ബുകുവാര, സലാമാബാദ്, അസ്‌കര്‍, സിത്ര തുടങ്ങിയയിടങ്ങളില്‍ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്താന്‍ മൊബൈല്‍ ടെസ്റ്റിംഗ് യൂനിറ്റ് ആരംഭിച്ചിട്ടുണ്ട്.

Share this story