കുവൈത്ത് കത്തോലിക്ക ബിഷപ് അന്തരിച്ചു

കുവൈത്ത് കത്തോലിക്ക ബിഷപ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ കത്തോലിക്ക ചര്‍ച്ച് ബിഷപ് കാമിലോ ബാലിന്‍ അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തിന് ഒരു മാസത്തിലേറെയായി ഇറ്റലിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 75 വയസ്സായിരുന്നു.

1944 ജൂണ്‍ 24ന് ഇറ്റലിയിലാണ് ജനനം. 1965ല്‍ വൈദിക വിദ്യാര്‍ത്ഥിയായി. 1970ല്‍ ലെബനോനിലും സിറിയയിലും വെച്ചാണ് അറബി പഠിച്ചത്. 1971ല്‍ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ പുരോഹിതനായി. 2000 മുതല്‍ കെയ്‌റോ ദാര്‍ കോമ്പോനി സെന്റര്‍ ഓഫ് അറബ് ആന്റ് ഇസ്ലാമിക് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്നു. അറബിയില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

2005ലാണ് കുവൈത്തിലെ വികാരിയായി പോപ് അദ്ദേഹത്തെ നിയമിക്കുന്നത്. ആ വര്‍ഷം സെപ്തംബറില്‍ കുവൈത്ത് സിറ്റിയിലെ ഹോളി ഫാമിലി കത്തീഡ്രലില്‍ ബിഷപ് ആയി. 2011 മെയ് 31ന് വടക്കന്‍ അറേബ്യയുടെ ആദ്യ ബിഷപ് ആയി. കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ പരിധിയിലായിരുന്നു.

Share this story