ഒമാനില്‍ തൊഴിലാളികള്‍ക്ക് വേതനമില്ലാ അവധി നല്‍കുന്നതായി പരാതി

ഒമാനില്‍ തൊഴിലാളികള്‍ക്ക് വേതനമില്ലാ അവധി നല്‍കുന്നതായി പരാതി

മസ്‌കത്ത്: രാജ്യത്ത് പ്രവാസി തൊഴിലാളികളെ വേതനമില്ലാ അവധിക്ക് നിര്‍ബന്ധിക്കുന്നതായി പരാതി. ചില സ്വദേശി ജീവനക്കാര്‍ക്കും ഈയവസ്ഥയുണ്ടെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് അറിയിച്ചു.

അഞ്ച് ദിവസം കൊണ്ട് തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിച്ച 30 റിപ്പോര്‍ട്ടുകള്‍ യൂണിയന് ലഭിച്ചിട്ടുണ്ട്. വേതനം കുറയ്ക്കുക, വേതനമില്ലാ അവധിക്ക് നിര്‍ബന്ധിക്കുക അടക്കമുള്ളതാണ് നിയമലംഘനങ്ങള്‍. ക്വാറന്റൈനില്‍ കഴിഞ്ഞ ദിനങ്ങള്‍ തൊഴിലാളികളുടെ അവധിയില്‍ പെടുത്തിയ കമ്പനികളുമുണ്ട്. ഇതും നിയമലംഘനമാണ്.

അതിനിടെ, കോവിഡ് ബാധിച്ച് ഒരു മരണം കൂടിയുണ്ടായി. 37കാരനായ പ്രവാസിയാണ് മരിച്ചത്. ഇതോടെ മൊത്തം മരണം നാലായി. ഞായറാഴ്ച പുതുതായി 53 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം കേസുകള്‍ 599 ആണ്. 109 പേര്‍ രോഗമുക്തി നേടി.

Share this story