വീട്ടുകാരെയോർത്ത് വിഷമിക്കേണ്ട; പ്രവാസികളുടെ ഹൃദയംതൊട്ട് ഐസിഎഫ്

വീട്ടുകാരെയോർത്ത് വിഷമിക്കേണ്ട; പ്രവാസികളുടെ ഹൃദയംതൊട്ട് ഐസിഎഫ്

ലോക്ഡൗൺ സാഹചര്യത്തിൽ പ്രവാസികൾക്ക് എല്ലാ അർത്ഥത്തിലും അഭയവും ആശ്രയവുമാവുകയാണ് ഐ.സി.എഫിന്റെ കാരുണ്യ പ്രവർത്തനങ്ങൾ. പ്രവാസലോകത്തെ ബഹുമുഖ സാന്ത്വന പ്രവർത്തനങ്ങൾക്കൊപ്പം ഇപ്പോൾ നാട്ടിലുള്ള പ്രവാസികളുടെ കുടുംബങ്ങൾക്കും ആശ്വാസമൊരുക്കുകയാണ് ഐ സി എഫ്. മരുന്ന്, ഭക്ഷണം ഉൾപെടെ അത്യാവശ്യങ്ങൾക്ക് പ്രയാസപ്പെടുന്ന പ്രവാസി കുടുംബങ്ങൾക്ക് സഹായ വഴികളൊരുക്കി സംഘടന വീണ്ടും മാതൃകയാവുകയാണ്.

ആറ് ഗൾഫ് രാജ്യങ്ങളിൽ സജ്ജീകരിച്ച ഹോട്‌ലൈൻവഴി നാട്ടിൽ കഴിയുന്ന പ്രവാസികളുടെ കുടുംബങ്ങൾ, ആശ്രിതർ എന്നിവരുടെ അടിയന്തിരാവശ്യങ്ങൾക്ക് പരിഹാരമൊരുക്കുന്നുവെന്ന വാർത്ത വലിയ ആശ്വാസത്തോടെയാണ് പ്രവാസികൾ കാണുന്നത്.

വീട്ടുകാരെയോർത്ത് വിഷമിക്കേണ്ട; പ്രവാസികളുടെ ഹൃദയംതൊട്ട് ഐസിഎഫ്

മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ എസ് വൈ എസിന്റെ വളണ്ടിയർ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഐസിഎഫ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി നടപ്പിലാക്കിയ നിയന്ത്രണങ്ങൾമൂലം ആവശ്യങ്ങൾ നിറവേറ്റാനാവാതെ നാട്ടിലെ പ്രവാസി കുടുംബങ്ങളിൽ പ്രയാസപ്പെടുന്നവരേറെയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അടിയന്തിര ഇടപെടലുമായി ഐ.സി.എഫ് രംഗത്തുവന്നത്.

ആറ് ഗൾഫ് രാജ്യങ്ങളിലെ സംഘടനാ ആസ്ഥാനത്ത് സജ്ജീകരിച്ച ഹോട്‌ലൈൻവഴി ലഭിക്കുന്ന അഭ്യർത്ഥനകൾ നാട്ടിലെ എസ് വൈ എസ് സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളിലെ കൺട്രോൾ റൂമുകളിലേക്ക് കൈമാറി പരമാവധി പെട്ടെന്ന് പരിഹാരംകണ്ടെത്തും. ഈ ആവശ്യത്തിന് നാട്ടിലും ഐ സി എഫിൻറെ മേൽനോട്ടത്തിൽ പ്രത്യേകം ഹെൽപ്ഡസ്‌ക് പ്രവർത്തിച്ചുവരുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് പ്രതിരോധത്തിനാവശ്യമായ വിശ്രമമില്ലാത്ത സേവനങ്ങൾക്കിടയിലാണ് നാട്ടിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്കും ആശ്വാസമൊരുക്കുന്ന വേറിട്ടൊരു പദ്ധതിയുമായി ഐസിഎഫ് മുന്നോട്ടിവരുന്നത്.
ദുരന്തമുഖങ്ങളിൽ പകച്ചുനിൽക്കുന്നതിനുപകരം ദ്രുതഗതിയിലുള്ള സേവനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള ഐ.സി.എഫിൻറെ വിവിധ പദ്ധതികൾ സാമൂഹ്യ പ്രശംസയും സ്വീകാര്യതയും നേടിയിട്ടുണ്ട്.

Share this story