സഊദിയില്‍ രാജ്യവ്യാപക കര്‍ഫ്യൂ

സഊദിയില്‍ രാജ്യവ്യാപക കര്‍ഫ്യൂ

റിയാദ്: കോവിഡ്- 19 നിയന്ത്രണത്തിനായുള്ള കര്‍ഫ്യൂ രാജ്യവ്യാപകമാക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. മാര്‍ച്ച് 23ന് ആരംഭിച്ച 21 ദിവസത്തെ കര്‍ഫ്യൂ ശനിയാഴ്ച അര്‍ദ്ധരാത്രി് അവസാനിച്ചയുടനെയാണ് രാജാവിന്റെ ഉത്തരവ്.

തുടക്കത്തില്‍ വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെയായിരുന്നു കര്‍ഫ്യൂ. ഇത് പിന്നീട് വൈകിട്ട് മൂന്ന് മുതല്‍ രാവിലെ ആറ് വരെയാക്കി. റിയാദ്, ജിദ്ദ അടക്കമുള്ള പ്രമുഖ നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഉണ്ട്. കര്‍ഫ്യൂ ലംഘിച്ച സ്വദേശികളും വിദേശികളും അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ, ഞായറാഴ്ച സൗദിയില്‍ കോവിഡ് ബാധിച്ച് ഏഴ് പേര്‍ കൂടി മരിച്ചു. ഇതോടെ മരണം 59 ആയി. പുതിയ 429 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കേസുകള്‍ 4462 ആണ്. 761 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Share this story