സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ഫീസടക്കാന്‍ രക്ഷിതാക്കള്‍ക്ക് കൈത്താങ്ങുമായി അബുദബി

സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ഫീസടക്കാന്‍ രക്ഷിതാക്കള്‍ക്ക് കൈത്താങ്ങുമായി അബുദബി

അബുദബി: കോവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന രക്ഷിതാക്കള്‍ക്ക് മക്കളുടെ ഫീസടക്കാന്‍ കൈത്താങ്ങുമായി അബുദബി. അതോറിറ്റി ഫോര്‍ സോഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍ (മആന്‍), അബുദബി വിദ്യാഭ്യാസ- വിജ്ഞാന വകുപ്പ് എന്നിവ ചേര്‍ന്നാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രക്ഷിതാക്കള്‍ക്ക് ഫീസടക്കാന്‍ സഹായം നല്‍കുക.

വീട്ടില്‍ നിന്ന് പഠിക്കാന്‍ മക്കള്‍ക്ക് കമ്പ്യൂട്ടറും നല്‍കും. പ്രയാസം അനുഭവപ്പെടുന്ന രക്ഷിതാക്കള്‍ക്ക് ഫീസടക്കാനുള്ള സഹായമോ അല്ലെങ്കില്‍ മക്കള്‍ക്ക് വീട്ടില്‍ നിന്ന് പഠിക്കാന്‍ കമ്പ്യൂട്ടറോ നല്‍കും. കോവിഡ് പ്രതിസന്ധി കാരണം ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള ടുഗെതര്‍ വി ആര്‍ ഗുഡ് എന്ന പദ്ധതി പ്രകാരമാണ് ഈ സഹായങ്ങള്‍. ആവശ്യക്കാരായ രക്ഷിതാക്കള്‍ 800-3088 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ http://togetherwearegood.ae ല്‍ അപേക്ഷ സമര്‍പ്പിക്കുകയോ വേണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ 23.

Share this story