പ്രവാസികളുടെ തിരിച്ചുപോക്ക്: സഹകരിക്കാത്ത രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യു എ ഇ

പ്രവാസികളുടെ തിരിച്ചുപോക്ക്: സഹകരിക്കാത്ത രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യു എ ഇ

അബുദബി: സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തിരിച്ചുപോക്കിന് സഹകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധം പുനഃപരിശോധിക്കുമെന്ന് യു എ ഇ. പ്രവാസികളെ കൊണ്ടുപോകുന്നതിന് യു എ ഇ സ്വീകരിച്ച നടപടിക്രമങ്ങളോട് സഹകരിക്കാത്ത രാജ്യങ്ങള്‍ക്കാണ് മാനവവിഭവ- ഇമാറാത്തിവത്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ഇതോടെ യു എ ഇയില്‍ നിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള പദ്ധതി ഇന്ത്യക്കും പ്രഖ്യാപിക്കേണ്ടി വരും. സഹകരിക്കാത്ത രാജ്യവുമായുള്ള ധാരണാപത്രം റദ്ദാക്കുക, ഭാവിയിലെ റിക്രൂട്ട്‌മെന്റില്‍ നിയന്ത്രണങ്ങളോ ക്വാട്ടയോ കൊണ്ടുവരിക അടക്കമുള്ള നടപടികളാണ് യു എ ഇ ആലോചിക്കുന്നത്. സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് മന്ത്രാലയം ഏര്‍ളി ലീവ് അടക്കമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Share this story