എല്ലാത്തരം വിസകൾക്കും ഈ വർഷം അവസാനംവരെ കാലാവധി നീട്ടി നൽകി യുഎഇ

എല്ലാത്തരം വിസകൾക്കും ഈ വർഷം അവസാനംവരെ കാലാവധി നീട്ടി നൽകി യുഎഇ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാത്തരം വിസകളുടെയും കാലാവധി ഈ വർഷം അവസാനംവരെ നീട്ടി നൽകിയതായി യുഎഇ. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ സന്ദർശക വിസ, എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐ.ഡി. എന്നിവയ്ക്കയിരിക്കും ഇളവ് ലഭിക്കുക.

ഇതിനു പുറമേ യുഎഇയ്ക്ക് അകത്തുള്ള താമസ വിസക്കാരും ഈ ആനുകൂല്യത്തിന് അർഹരാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവ് അറിയിച്ചു.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ യാത്ര നീളുന്നത് വിസാ കാലാവധി കഴിഞ്ഞവരെയും കഴിയാനിരിക്കുന്നവരെയും വലിയ ആശങ്കയിലാക്കിയിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് വിസ കാലാവധി നീട്ടി നൽകികൊണ്ടുള്ള പുതിയ തീരുമാനം.

Share this story