സാധാരണ തൊഴിലാളികള്‍ അബൂദബിയില്‍ നിന്ന പുറത്തുകടക്കുന്നത് നിരോധിച്ചു

സാധാരണ തൊഴിലാളികള്‍ അബൂദബിയില്‍ നിന്ന പുറത്തുകടക്കുന്നത് നിരോധിച്ചു

അബുദബി: സാധാരണ പ്രവാസി തൊഴിലാളികള്‍ക്ക് (ബ്ലൂകോളര്‍ തൊഴിലാളികള്‍) അബൂദബി മേഖല വിട്ട് പുറത്തുപോകാനാകില്ല. മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബിയിലേക്ക് ബ്ലൂകോളര്‍ തൊഴിലാളികള്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. അതായത്, കമ്പനികള്‍ക്ക് അബുദബി മേഖലക്ക് പുറത്ത് തൊഴിലാളികളെ അയക്കാന്‍ സാധിക്കില്ല. ഇവരുടെ സഞ്ചാരം അബുദബി, അല്‍ ഐന്‍, അല്‍ ദഫ്‌റ എന്നിവിടങ്ങളിലായി പരിമിതപ്പെടുത്തണം.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കമ്പനികള്‍ ഇതിനെ സ്വാഗതം ചെയ്തു. അതിനിടെ, രാജ്യത്ത് 172 പേര്‍ കൂടി കോവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടി. ഇതോടെ മൊത്തം 852 പേര്‍ക്ക് അസുഖം ഭേദമായി. മൂന്ന് പ്രവാസികള്‍ കൂടി മരിച്ചിട്ടുണ്ട്. മരിച്ചവരുടെ മൊത്തം എണ്ണം 25 ആണ്.

Share this story