മസ്‌കത്തിൽ ഐ ഡി കാര്‍ഡില്ലെങ്കിലും കോവിഡ് പരിശോധന സൗജന്യം

Share with your friends

മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലെ മത്ര മേഖലയില്‍ വീടുകളും തോറും കയറി കോവിഡ് പരിശോധനക്ക് വേണ്ടിയുള്ള ബോധവത്കരണം നടത്തുന്നു. പനി ലക്ഷണങ്ങളുള്ളവര്‍ പരിശോധനക്ക് തയ്യാറാകാനാണിത്. ഐ ഡി കാര്‍ഡില്ലെങ്കിലും സൗജന്യമായി പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പേരും അടിസ്ഥാന വിവരങ്ങളും ശരിയായ മൊബൈല്‍ നമ്പറും കൈമാറിയാല്‍ മതി. പരിശോധനാ ഫലം അറിയിക്കാനാണിത്. ഐ ഡിയുള്ളവര്‍ അത് കൊണ്ടുവരണം. ഐ ഡിയില്ലാത്തവര്‍ക്ക് നടപടി നേരിടേണ്ടി വരില്ല. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് അധികൃതരുടെ ഫീല്‍ഡ് വര്‍ക്ക്. രാജ്യത്തെ പ്രധാന കോവിഡ് ഹോട്ട്‌സ്‌പോട്ടാണ് മത്ര. ഈ പ്രദേശമുള്‍പ്പെടുന്ന മസ്‌കത്ത് ഗവര്‍ണ്ണറേറ്റ് മുഴുക്കെ ലോക്ക്ഡൗണ്‍ ചെയ്തിരിക്കുകയാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!