ബലദി പോര്‍ട്ടല്‍ വഴിയും പുതിയ പാസ്സുകള്‍ നേടാം

ബലദി പോര്‍ട്ടല്‍ വഴിയും പുതിയ പാസ്സുകള്‍ നേടാം

റിയാദ്: മുനിസിപ്പല്‍ ആന്റ് റൂറല്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ ബലദി പോര്‍ട്ടല്‍ വഴിയും പുതിയ കര്‍ഫ്യൂ പാസ്സ് കരസ്ഥമാക്കാം. വിവിധ മുനിസിപ്പാലിറ്റകളുടെ പദ്ധതികളിലും പ്രവര്‍ത്തനങ്ങളിലും ഭാഗമായിട്ടുള്ള കമ്പനികളിലെ ജീവനക്കാര്‍ക്കാണ് പാസ്സ് നല്‍കുന്നത്. മന്ത്രാലയത്തിന്റെ അധികാര പരിധിയില്‍ വരുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കും നല്‍കുന്നുണ്ട്.

കമ്പനി അധികൃതര്‍ ബലദി പോര്‍ട്ടലില്‍ പ്രവേശിച്ച് ഇഷ്വുവന്‍സ് ഓഫ് പെര്‍മിറ്റ് എന്ന ഐക്കണ്‍ തിരഞ്ഞെടുക്കണം. ഇവിടെ പാസ്സ് വേണ്ട ജീവനക്കാരെ രജിസ്റ്റര്‍ ചെയ്യണം. ബസിലാണ് ജീവനക്കാരുടെ സഞ്ചാരമെങ്കില്‍ ഡ്രൈവര്‍ക്കാണ് പെര്‍മിറ്റ് അനുവദിക്കുക. അപേക്ഷ അംഗീകരിച്ചാല്‍ കമ്പനിയുടമക്ക് എസ് എം എസ് ലഭിക്കും. തുടര്‍ന്ന് ബലദി പോര്‍ട്ടലില്‍ പ്രവേശിച്ച് പ്രിന്റ് ചെയ്‌തെടുക്കണം.

ശേഷം, ആഭ്യന്തര മന്ത്രാലയത്തിന്റ ഓഫീസ് സന്ദര്‍ശിച്ചോ മുനിസിപ്പല്‍ സെക്ടറുകളിലെ ആഭ്യന്തര മന്ത്രാലയം പ്രതിനിധികളുടെ അടുത്തോപോയോ പെര്‍മിറ്റില്‍ സ്റ്റാമ്പ് ചെയ്യിക്കണം. കഴിഞ്ഞ ദിവസമാണ് രാജ്യം മുഴുക്കെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

Share this story