സൗദിയില്‍ എ ടി എം കാര്‍ഡുകളുടെ കാലാവധി നീട്ടി

സൗദിയില്‍ എ ടി എം കാര്‍ഡുകളുടെ കാലാവധി നീട്ടി

റിയാദ്: എ ടി എം കാര്‍ഡുകളുടെ കാലാവധി ജൂണ്‍ രണ്ടു വരെ ദീര്‍ഘിപ്പിക്കാന്‍ സൗദി അറേബ്യന്‍ മൊണിട്ടറി അതോറിറ്റി (സമ) ബേങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാലാവധി കഴിഞ്ഞതും കഴിയാനിരിക്കുന്നതുമായ കാര്‍ഡുകളുടെ കാലാവധി ദീര്‍ഘിപ്പിക്കും.

ഉപഭോക്താക്കളുടെ ദേശീയ ഐ ഡി കാര്‍ഡിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നോ ഇടപാടുകള്‍ നിര്‍ജ്ജീവമായതിനെ തുടര്‍ന്നോ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതും സമ റദ്ദാക്കിയിട്ടുണ്ട്. നിയമവുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സിഗ്നേറ്ററി പാര്‍ട്ടികളുടെ അതോറിറ്റികളുടെയും അക്കൗണ്ടുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

അതിനിടെ, സൗദിയില്‍ പുതിയ 472 കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ആറ് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 65 ആയി. രോഗം സ്ഥിരീകരിച്ച മൊത്തം പേര്‍ 4934 ആണ്. മരിച്ചവരില്‍ നാല് പേര്‍ പ്രവാസികളാണ്.

Share this story