ഇല്ല, ഖത്തറിലെ സൂഖ് വാഖിഫ് തുറന്നിട്ടില്ല

ഇല്ല, ഖത്തറിലെ സൂഖ് വാഖിഫ് തുറന്നിട്ടില്ല

ദോഹ: ചൊവ്വാഴ്ച മുതല്‍ സൂഖ് വാഖിഫിലെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് അധികൃതര്‍. സാമൂഹിക മാധ്യമങ്ങളിലാണ് പരമ്പരാഗത മാര്‍ക്കറ്റായ സൂഖ് വാഖിഫ് തുറക്കുമെന്ന പ്രചാരണമുള്ളത്.

രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരു മണി വരെ സൂഖ് വാഖിഫിലെ എല്ലാ കടകളും തുറക്കുമെന്നായിരുന്നു പ്രചാരണം. ഡെലിവറി ചെയ്യുന്ന ഫുഡ് സ്റ്റോറുകളും ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളും ഫാര്‍മസികളും മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്.

അതിനിടെ, തിങ്കളാഴ്ച രാജ്യത്ത് 252 പുതിയ കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 59 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്. സുഖപ്പെട്ടവരുടെ മൊത്തം എണ്ണം 334 ആണ്. രാജ്യത്തെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3231 ആണ്. ഇതുവരെ ഏഴ് പേരാണ് മരിച്ചത്.

Share this story