റിയാദിൽ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ മൂവായിരത്തിലേറെ സ്‌കൂളുകള്‍

റിയാദിൽ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ മൂവായിരത്തിലേറെ സ്‌കൂളുകള്‍

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ 3445 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ മുനിസിപ്പല്‍- ഗ്രാമകാര്യ മന്ത്രാലയത്തിന് വിട്ടുനല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അല്‍ ശൈഖ് ഉത്തരവിട്ടു. രാജ്യത്തെ വിവിധ മേഖലകളിലും ഗവര്‍ണറേറ്റുകളിലുമായി 47 വിദ്യാഭ്യാസ വകുപ്പുകളുടെ കീഴിലാണ് ഈ കെട്ടിടങ്ങള്‍.

രാജ്യത്ത് താത്കാലിക കേന്ദ്രങ്ങളായി ഉപയോഗിക്കാന്‍ പാകത്തിലുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ പ്രത്യേക സമിതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഉത്തരവ്. അതിനിടെ, തൊഴിലാളികളെ ഫാക്ടറി വളപ്പില്‍ തന്നെ താമസിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇതുസംബന്ധിച്ച് ആരോഗ്യ, വ്യവസായ മന്ത്രാലയങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. 493 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണം 79ഉം മൊത്തം കേസുകള്‍ 5862ഉം ആയി. മരിച്ചവരില്‍ മൂന്ന് പേര്‍ പ്രവാസികളാണ്.

Share this story