അബുദബി പോലീസിന്റെ വെബ്‌സൈറ്റ് ഉപയോഗിച്ച് തട്ടിപ്പ്

അബുദബി പോലീസിന്റെ വെബ്‌സൈറ്റ് ഉപയോഗിച്ച് തട്ടിപ്പ്

അബുദബി: അബുദബി പോലീസ് വെബ്‌സൈറ്റ് വ്യാജമായി നിര്‍മ്മിച്ച് തട്ടിപ്പ് നടത്തുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ലാപ്‌ടോപും കമ്പ്യൂട്ടറുകളും ലോക്ക് ചെയ്ത് അത് പരിഹരിക്കാന്‍ 3000 ദിര്‍ഹം ആവശ്യപ്പെടുന്നതാണ് തട്ടിപ്പ്.

മോശം ചിത്രങ്ങളും ഉള്ളടക്കങ്ങളും കണ്ടതിന് നിങ്ങളുടെ ബ്രൗസര്‍ ബ്ലോക്ക് ആക്കിയിരിക്കുന്നുവെന്നും പോണോഗ്രഫി യു എ ഇ നിയമപ്രകാരം നിരോധിക്കപ്പെട്ടതാണെന്നും ലോക്ക് തുറക്കുന്നതിന് 3000 ദിര്‍ഹം പിഴയായി വിസ/ മാസ്റ്റര്‍കാര്‍ഡ് മുഖേന അയക്കണമെന്നുമാണ് സന്ദേശം വരിക. ജനുവരി മൂന്ന് എന്ന തീയ്യതിയാണ് വ്യാജ വെബ്‌സൈറ്റിലെ സന്ദേശത്തിലുണ്ടാകുക. പിഴ അടക്കാതെ സ്വന്തമായി തുറക്കാന്‍ ശ്രമിച്ചാല്‍ ദുബൈ പോലീസിന് കൈമാറുമെന്നും ഭീഷണിയുണ്ട്. ആറ് മണിക്കൂറിനകം പിഴ അടക്കണമെന്നാണ് സന്ദേശത്തിലുണ്ടാകുക. ഇത്തരം സന്ദേശങ്ങളില്‍ ജാഗ്രത വേണമെന്നും വ്യാജ വെബ്‌സൈറ്റുകളും മറ്റും ക്ലിക്ക് ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Share this story