ഒമാനില്‍ പ്രവാസികളുടെ വിസാ ഫീസ് 100 റിയാല്‍ കുറച്ചു

ഒമാനില്‍ പ്രവാസികളുടെ വിസാ ഫീസ് 100 റിയാല്‍ കുറച്ചു

മസ്‌കത്ത്: ഒമാനില്‍ പ്രവാസികളുടെ വിസാ ഫീസില്‍ നൂറ് ഒമാനി റിയാലിന്റെ കുറവ് വരുത്തി. നിലവിലെ 301 ഒമാന്‍ റിയാലില്‍ നിന്ന് 201 ഒമാനി റിയാലാക്കിയാണ് കുറച്ചത്. ഇന്നലെ മുതല്‍ നിലവില്‍ വന്ന ഈ ആനുകൂല്യം ഈ വര്‍ഷം ജൂണ്‍ വരെയുണ്ടാകും. നിലവില്‍ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചെങ്കില്‍ തൊഴിലുടമകള്‍ക്ക് അത് പുതുക്കാവുന്നതാണ്.

നിലവിലെ അവസ്ഥ ബാധിച്ച സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പ്രവാസികളുടെ തൊഴില്‍ കരാര്‍ റദ്ദാക്കാം. തൊഴിലാളികള്‍ സ്ഥിരമായി രാജ്യം വിടുന്നതിന് മുമ്പ് എല്ലാ കുടിശ്ശികയും കൊടുത്തുതീര്‍ക്കണമെന്ന കരാര്‍ പ്രകാരമായിരിക്കണം റദ്ദാക്കല്‍. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നിലവിലെ സാഹചര്യത്തില്‍ മൂന്ന് മാസത്തേക്ക് വേതനത്തില്‍ കുറവ് വരുത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് ജീവനക്കാരുമായി ചര്‍ച്ച നടത്താവുന്നതാണ്. വേതനം കുറക്കുകയാണെങ്കില്‍ അതിനനുസരിച്ച് തൊഴില്‍ സമയവും കുറക്കണം. മാത്രമല്ല, വേതനത്തോടെയുള്ള അവധി ബാക്കിയുള്ളവര്‍ക്ക് അത് പൂര്‍ണമായി നല്‍കണം. അടച്ചിട്ട മേഖലയിലുള്ള ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയുള്ള വാര്‍ഷിക അവധി സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാവുന്നതാണ്.

Share this story