യുഎഇയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; ആകെ മരിച്ചത് ആറ് മലയാളികൾ

യുഎഇയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; ആകെ മരിച്ചത് ആറ് മലയാളികൾ

യുഎഇയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഷാർജയിൽ ചങ്ങനാശ്ശേരി സ്വദേശി ഷാജി സ്‌കറിയയാണ് മരിച്ചത്. തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുംബാംഗമായ ഷാജി ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു

പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ചതിന് ശേഷം നടന്ന പരിശോധനയിലാണ് കൊവിഡ് ബാധിതനായിരുന്നുവെന്ന് വ്യക്തമായത്. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ആറായി.

ഗൾഫിലാകെ 123 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പതിനേഴായിരത്തിലധികം പേർക്ക് രോഗം ബാധിച്ചു. വരുന്ന രണ്ടാഴ്ചക്കാലം അതിനിർണായകമെന്നാണ് യുഎഇ നൽകിയ മുന്നറിയിപ്പ്. സൗദിയിൽ 5369 രോഗബാധിതരുണ്ട്. 73 പേർ രോഗം ബാധിച്ച് മരിച്ചു. യുഎഇയിൽ 28 പേർ മരിച്ചു. 4933 പേർക്കാണ് രോഗം ബാധിച്ചത്.

ഖത്തറിൽ 3482 പേർക്കും കുവൈത്തിൽ 1355 പേർക്കും ബഹ്‌റൈനിൽ 1522 പേർക്കും ഒമാനിൽ 813 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

Share this story