ഒമാനില്‍ റമളാനിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു

ഒമാനില്‍ റമളാനിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു

മസ്‌കത്ത്: റമളാന്‍ മാസത്തെ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും മറ്റ് വകുപ്പുകളുടെയും പ്രവൃത്തി സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി ആണ് ഇത് പ്രഖ്യാപിച്ചത്.

സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന മുസ്ലിംകളുടെ ജോലി സമയം റമളാനില്‍ പ്രതിദിനം ആറ് മണിക്കൂറായി ചുരുക്കിയിട്ടുണ്ട്. ആഴ്ചയില്‍ 30 മണിക്കൂറായിരിക്കും ജോലി. മാന്‍ പവര്‍ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി ആണ് ഇക്കാര്യം അറിയിച്ചത്.

അതിനിടെ ദാര്‍സൈത് വിസാ മെഡിക്കല്‍ സെന്ററില്‍ കോവിഡ് ലക്ഷണങ്ങളുള്ള പ്രവാസികളുടെ പരിശോധന ആരംഭിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയായിരിക്കും പരിശോധന. അല്‍ റുസൈല്‍ അല്‍ ശരാദിയിലും ഇതേ സംവിധാനം ഉടനെ ആരംഭിക്കും. അതേസമയം, രാജ്യത്ത് 97 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കേസുകള്‍ 910 ആയി. 131 പേര്‍ക്ക് സുഖപ്പെട്ടു.

Share this story