സൗദിയില്‍ വ്യാജ സഞ്ചാര പെര്‍മിറ്റ് വില്‍ക്കുന്ന സംഘം പിടിയില്‍

സൗദിയില്‍ വ്യാജ സഞ്ചാര പെര്‍മിറ്റ് വില്‍ക്കുന്ന സംഘം പിടിയില്‍

റിയാദ്: കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാനുള്ള പെര്‍മിറ്റ് വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തിയ നാലംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ രണ്ട് പേര്‍ സൗദികളും ബാക്കി ഈജിപ്ഷ്യരുമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനത്തെ സംബന്ധിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘം അറസ്റ്റിലായത്.

ഒരു വ്യാജ പെര്‍മിറ്റിന് മൂവായിരം സൗദി റിയാലാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ 93000 റിയാലിന് വില്‍ക്കാമായിരുന്ന 31 വ്യാജ പെര്‍മിറ്റുകള്‍ പോലീസ് പിടികൂടി. ദിവസങ്ങള്‍ക്ക് മുമ്പാണ് രാജ്യവ്യാപക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

അതിനിടെ, രാജ്യത്ത് വ്യാഴാഴ്ച 518 പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാല് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം 6380 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 990 പേര്‍ രോഗമുക്തരായി.

Share this story