കോവിഡിന്റെ ഉയര്‍ന്ന ഘട്ടത്തില്‍ ഒമാനില്‍ പ്രതിദിനം 500 കേസുകള്‍ വരെയുണ്ടാകും

കോവിഡിന്റെ ഉയര്‍ന്ന ഘട്ടത്തില്‍ ഒമാനില്‍ പ്രതിദിനം 500 കേസുകള്‍ വരെയുണ്ടാകും

മസ്‌കത്ത്: കോവിഡ് ബാധ പാരമ്യത്തിലെത്തുമ്പോള്‍ പ്രതിദിനം 500 പുതിയ കോവിഡ് കേസുകളുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ.അഹ്മദ് അല്‍ സഈദി മുന്നറിയിപ്പ് നല്‍കി. ഇവരില്‍ 150 പേരെങ്കിലും ഐ സി യുവിലായിരിക്കും. സാമൂഹിക അകലം പാലിക്കലും ശുചിത്വവുമാണ് പ്രധാന പ്രതിരോധ മാര്‍ഗ്ഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് വ്യാഴാഴ്ച കോവിഡ്- 19 രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. വ്യാഴാഴ്ച 109 കേസുകളാണുണ്ടായത്. മൊത്തം രോഗികള്‍ 1019 ആയി. ഇവരില്‍ 384 പേര്‍ ഒമാനികളും 635 പേര്‍ പ്രവാസികളുമാണ്. ഐ സി യുവിലുള്ള ഒരു കോവിഡ് രോഗിയുടെ ചികിത്സക്ക് സര്‍ക്കാറിന് ആയിരം റിയാലാണ് ചിലവ്. എല്ലാ പ്രായക്കാരെയും അസുഖം ബാധിച്ചിട്ടുണ്ട്.

അധിക വിലായതുകളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, ജഅലാന്‍ ബാനി ബു അലിയിലെ മാര്‍ക്കറ്റ് മേഖല അടച്ചിട്ടുണ്ട്. ഇവിടെ 12 സാമൂഹിക വ്യാപന കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

Share this story