ദുബൈയില്‍ സഞ്ചാര അനുമതി മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രം

ദുബൈയില്‍ സഞ്ചാര അനുമതി മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രം

ദുബൈ: ദുബൈയിലെ താമസക്കാര്‍ക്ക് ഇനിമുതല്‍ സഞ്ചാരാനുമതി ലഭിക്കുക മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രം. ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനും ഫാര്‍മസിയിലോ ആശുപത്രിയിലോ പോകാനുമാണ് പെര്‍മിറ്റ് ലഭിക്കുക. https://dxbpermit.gov.ae/home എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചാണ് പെര്‍മിറ്റ് നേടേണ്ടത്.

പണം പിന്‍വലിക്കാനാണ് പുറത്ത് പോകുന്നതെങ്കില്‍ അഞ്ച് ദിവസത്തിലൊരിക്കല്‍ മാത്രമേ ഇതിനുള്ള പെര്‍മിറ്റ് ലഭിക്കൂ. ഈ പെര്‍മിറ്റുമായി ഒരു മണിക്കൂറിലേറെ സമയം പുറത്തുണ്ടാകരുത്. മെഡിക്കല്‍ ആവശ്യത്തിന് ഇനിമുതല്‍ മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗം മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഗ്രോസറി ഷോപ്പിംഗിന് മൂന്ന് ദിവസത്തിലൊരിക്കലാണ് പെര്‍മിറ്റ് നല്‍കുക. കൂടിച്ചേരല്‍ ഒഴിവാക്കുന്നതിന് സമയം ക്രമീകരിച്ചാകും പെര്‍മിറ്റ് നല്‍കുക.

Share this story