കോവിഡ്-19 ബാധിച്ച് കൊല്ലം സ്വദേശി ദുബായില്‍ മരിച്ചു

കോവിഡ്-19 ബാധിച്ച് കൊല്ലം സ്വദേശി ദുബായില്‍ മരിച്ചു

കോവിഡ്-19 ബാധിച്ച് കൊല്ലം സ്വദേശി ദുബായില്‍ മരിച്ചു. മടത്തറ സ്വദേശി ദിലീപ് കുമാര്‍ അരുണ്‍തോത്തിയാണ്(54) മരിച്ചത്. ദുബായില്‍ സ്വന്തമായി ട്രാന്‍സ്പോര്‍ട്ടിങ് കമ്പനി നടത്തുകയായിരുന്നു ദിലീപ്.

കടുത്ത ന്യൂമോണിയയെ തുടർന്ന് ദുബായ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് മൂന്നുദിവസം മുമ്പാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അവിവാഹിതനാണ്. ശവസംസ്‌കാരം ദുബായില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അതേ സമയം, സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന 50 വയസ്സ് കഴിഞ്ഞവരുടെ വിശദാംശങ്ങള്‍ വിവിധ കമ്പനികളോട് തേടി അബൂദബി സാമ്പത്തിക വികസന വകുപ്പ്. ഇവര്‍ക്ക് തങ്ങളുടെ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ മടങ്ങുന്നവരുടെ യാത്രാ ചിലവ് വികസന വകുപ്പ് കമ്പനികള്‍ക്ക് നല്‍കും.

വകുപ്പ് നല്‍കുന്ന ലിങ്കില്‍ വിവരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. പ്രായമുള്ള ജീവനക്കാര്‍ക്ക് അനിശ്ചിതകാല അവധി നല്‍കാനും കമ്പനികള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

അതിനിടെ, രാജ്യത്ത് 460 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവര്‍ ഏഷ്യന്‍ വംശജരാണ്. മൊത്തം 5825 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1095 പേര്‍ രോഗമുക്തരായി. മൊത്തം മരണം 35 ആണ്.

Share this story