അല്‍ അഹ്‌സ ഗവര്‍ണറേറ്റിലെ രണ്ട് ജില്ലകള്‍ അടച്ചു

അല്‍ അഹ്‌സ ഗവര്‍ണറേറ്റിലെ രണ്ട് ജില്ലകള്‍ അടച്ചു

റിയാദ്: സൗദി അറേബ്യയില്‍ അല്‍ അഹ്‌സ ഗവര്‍ണറേറ്റിലെ അള്‍ ഫൈസലിയ്യ, അല്‍ ഫള്‌ലിയ്യ ജില്ലകള്‍ അടച്ചു. ഈ ജില്ലകളില്‍ 24 മണിക്കൂര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശിക്കാനോ ഇവിടെ നിന്ന് പുറത്തുകടക്കാനോ സാധിക്കില്ല.

താമസക്കാര്‍ക്ക് അവശ്യ വസ്തുക്കള്‍ക്ക് വേണ്ടി രാവിലെ ആറിനും വൈകിട്ട് മൂന്നിനും ഇടയില്‍ പുറത്തിറങ്ങാം. കൊറോണവൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത്.

കഴിഞ്ഞ ദിവസം കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ദമ്മാമിലെ അല്‍ അസീര്‍ ഡിസ്ട്രിക്ട് അടച്ചിരുന്നു. അല്‍ അസീറില്‍ നിന്ന് പുറത്തുകടക്കാനും അവിടേക്ക് പ്രവേശിക്കാനും സാധിക്കില്ല. ബുധനാഴ്ച മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു.

Share this story