ദുബൈയില്‍ ലോക്ക്ഡൗണ്‍ നീട്ടി

ദുബൈയില്‍ ലോക്ക്ഡൗണ്‍ നീട്ടി

ദുബൈ: ദുബൈയില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആണ് തീരുമാനം കൈക്കൊണ്ടത്.

രണ്ടാഴ്ചയായി തുടരുന്ന ലോക്ക്ഡൗണിന്റെ ഗുണവശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ഏപ്രില്‍ നാലിനാണ് മുഴുസമയ ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്. അന്ന് രണ്ടാഴ്ചത്തേക്കായിരുന്നു ലോക്ക്ഡൗണ്‍. താമസക്കാര്‍ക്ക് സഞ്ചാരാനുമതി ലഭിക്കുക മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ്്. േേു:െ//റഃയുലൃാശ.േഴീ്.മല/വീാല എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചാണ് പെര്‍മിറ്റ് നേടേണ്ടത്. പണം പിന്‍വലിക്കാനാണ് പുറത്ത് പോകുന്നതെങ്കില്‍ അഞ്ച് ദിവസത്തിലൊരിക്കല്‍ മാത്രമേ ഇതിനുള്ള പെര്‍മിറ്റ് ലഭിക്കൂ. ഈ പെര്‍മിറ്റുമായി ഒരു മണിക്കൂറിലേറെ സമയം പുറത്തുണ്ടാകരുത്. മെഡിക്കല്‍ ആവശ്യത്തിന് മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗം മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഗ്രോസറി ഷോപ്പിംഗിന് മൂന്ന് ദിവസത്തിലൊരിക്കലാണ് പെര്‍മിറ്റ് നല്‍കുക. കൂടിച്ചേരല്‍ ഒഴിവാക്കുന്നതിന് സമയം ക്രമീകരിച്ചാകും പെര്‍മിറ്റ് നല്‍കുക.

Share this story