വ്യാജ ആരോഗ്യ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇരുപതിനായിരം ദിര്‍ഹം പിഴ

വ്യാജ ആരോഗ്യ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇരുപതിനായിരം ദിര്‍ഹം പിഴ

അബൂദബി: വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ഇരുപതിനായിരം ദിര്‍ഹം പിഴ ലഭിക്കുമെന്ന് യു എ ഇ സര്‍ക്കാര്‍. അംഗീകാരമില്ലാത്ത ആരോഗ്യ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശക്തമായി നിരോധിക്കാന്‍ യു എ ഇ മന്ത്രിസഭ തീരുമാനിച്ചു. പരമ്പരാഗത മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയാലും നടപടിയുണ്ടാകും.

അതിനിടെ റമസാനില്‍ തറാവീഹും മറ്റ് സംഘടിത നിസ്‌കാരങ്ങളും മുസ്ലിംകള്‍ വീട്ടില്‍ വെച്ച് നടത്തണമെന്ന് ദുബൈ സര്‍ക്കാറിന്റെ ഇസ്ലാമിക് അഫയേഴ്‌സ്- ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ്. റമസാനിലെ രാത്രികളില്‍ നിര്‍വഹിക്കേണ്ട സവിശേഷമായ നിസ്‌കാരമാണ് തറാവീഹ്. ഇത് പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍ വെച്ച് നടത്തണം.

നേരത്തെ സൗദി പണ്ഡിതനും റമസാനിലെ തറാവീഹ് അടക്കമുള്ള നിസ്‌കാരങ്ങളും പെരുന്നാള്‍ നിസ്‌കാരവും വീട്ടില്‍ വെച്ച് നടത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

Share this story