ഈ മാസം അവസാനിക്കുന്നതിന് മുമ്പ് ഒമാനിലെ കോവിഡ് ബാധ പാരമ്യത്തിലെത്തും

ഈ മാസം അവസാനിക്കുന്നതിന് മുമ്പ് ഒമാനിലെ കോവിഡ് ബാധ പാരമ്യത്തിലെത്തും

മസ്‌കത്ത്: ഏപ്രില്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പാരമ്യത്തിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ആ സമയത്ത് ദിവസം 1500 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. അതേസമയം, മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാല്‍ പാരമ്യത്തിലെത്തില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഐ സി യുവില്‍ കഴിയുന്ന കോവിഡ് രോഗിക്ക് ആയിരം ഒമാനി റിയാലിലേറെയാണ് ചിലവാകുന്നത്. പരിശോധനക്ക് 20 മുതല്‍ 50 വരെ ഒമാനി റിയാലാകും. അതിനിടെ രാജ്യത്ത് ശനിയാഴ്ച 111 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 1180 ആയി. ആറ് പേര്‍ മരിച്ചിട്ടുണ്ട്. 176 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ശനിയാഴ്ച രോഗം  സ്ഥിരീകരിച്ചവരില്‍ 78 പേര്‍ പ്രവാസികളാണ്.

Share this story