സൗദിയില്‍ ടാക്‌സികള്‍ക്ക് ആപ്പിലൂടെ ഡെലിവറി നടത്താം

സൗദിയില്‍ ടാക്‌സികള്‍ക്ക് ആപ്പിലൂടെ ഡെലിവറി നടത്താം

റിയാദ്: ടാക്‌സികള്‍ അടക്കമുള്ള പൊതുഗതാഗത വാഹനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ നഗരങ്ങളിലൂടെ അനുവദിക്കപ്പെട്ട  സമയങ്ങളില്‍ ആപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡെലിവറി സര്‍വ്വീസ് നടത്താം. സര്‍വീസ് നടത്തുന്ന പൊതുഗതാഗത വാഹനങ്ങളില്‍ നാവിഗേഷന്‍ ആപ്പ് വേണം. യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് ഗതാഗത മന്ത്രി എഞ്ചിനീയര്‍ സാലിഹ് അല്‍ ജാസിര്‍ പറഞ്ഞു.

ഈ സേവനം നടത്തുന്നതിന് ടാക്‌സികള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അവ വൈകാതെ പ്രഖ്യാപിക്കും. അതേസമയം, പുതിയ പദ്ധതിയെ ടാക്‌സി കമ്പനികളടക്കം സ്വാഗതം ചെയ്തു. അതിനിടെ, രാജ്യത്ത് ശനിയാഴ്ച മാത്രം 1132 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കേസുകളുടെ എണ്ണം 8274 ആയി. വ്യാപക പരിശോധനയില്‍ മാത്രം 740 കേസുകള്‍ സ്ഥിരീകരിക്കാനായി. ശനിയാഴ്ച മാത്രം അഞ്ച് പേര്‍ മരിച്ചു. 1329 പേര്‍ രോഗമുക്തരായിട്ടുണ്ട്.

Share this story