ബഹറൈനില്‍ പ്രവാസി തൊഴിലാളികളെ റമസാന് മുമ്പ് മാറ്റിപ്പാര്‍പ്പിക്കും

ബഹറൈനില്‍ പ്രവാസി തൊഴിലാളികളെ റമസാന് മുമ്പ് മാറ്റിപ്പാര്‍പ്പിക്കും

മനാമ: പ്രവാസി തൊഴിലാളികളെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത് ഉടനെ ആരംഭിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്കും സംഭാവനയായി ലഭിച്ച കേന്ദ്രങ്ങളിലേക്കുമാണ് ഇവരെ മാറ്റുക. റമസാന്‍ ആരംഭിക്കുന്നതിന് മുമ്പ് മാറ്റിപ്പാര്‍പ്പിക്കാനാണ് പദ്ധതി.

 

നടപടിക്രമങ്ങളും ആവശ്യമായ മറ്റ് കാര്യങ്ങളും പൂര്‍ത്തിയാക്കി ഘട്ടംഘട്ടമായി തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനാണ് പദ്ധതി. ആദ്യഘട്ടം റമസാന് മുമ്പായി പൂര്‍ത്തിയാക്കും. സാമൂഹിക അകലവും ശുചിത്വവുമെല്ലാം പാലിച്ചായിരിക്കും മാറ്റല്‍. നിരവധി കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

 

അതേസമയം, പാര്‍പ്പിട നിയമം ലംഘിച്ച തൊഴിലാളികളെ സംഭാവനയായി ലഭിച്ച കെട്ടിടങ്ങളിലോ ഗവര്‍ണറേറ്റുകള്‍ നിര്‍ദ്ദേശിക്കുന്നയിടങ്ങളിലോ ആകും പാര്‍പ്പിക്കുക.

Share this story