അസീറിലെ റസ്റ്റോറന്റ് കിച്ചണുകളില്‍ ക്യാമറകള്‍ സ്ഥാപിക്കും

അസീറിലെ റസ്റ്റോറന്റ് കിച്ചണുകളില്‍ ക്യാമറകള്‍ സ്ഥാപിക്കും

അബഹ: അസീര്‍ പ്രവിശ്യയിലെ റസ്‌റ്റോറന്റുകളുടെയും കാറ്ററിംഗ് സ്ഥാപനങ്ങളുടെയും കിച്ചണുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. റസ്റ്റോറന്റുകള്‍ സുരക്ഷിതമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ജീവനക്കാര്‍ക്ക് പ്രശ്‌നമില്ലെന്നും ഉറപ്പുവരുത്താനാണിത്.

അസീര്‍, ഖാമിസ് മുശയാത്, ബല്‍സാമിര്‍, രിജല്‍ അല്‍മ, ബിശ, സാറത് ഉബൈദ, അല്‍ നമാസ്, മഹായില്‍ അസീര്‍, തനൂമ, അല്‍ മജര്‍ദ, അല്‍ ഹസ്മി, വാദി ബിന്‍ ഹശ്ബല്‍, അല്‍ ഹര്‍ജ എന്നീ മുനിസിപ്പാലിറ്റികളിലാണ് ആദ്യ ഘട്ടത്തില്‍ ഇത് നടപ്പാക്കുക. രണ്ടാം ഘട്ടത്തില്‍ അഹദ് റാഫിദ, അല്‍ അമൂഹ്, സമഖ് തരീബ്, അല്‍ വദീന്‍, ബഹര്‍ അബു സുകയ്‌ന, അല്‍ ബറാക്, ദഹ്‌റാന്‍ അല്‍ ജനൂബ്, അല്‍ ബശാഇര്‍, ബരീഖ്, ബല്‍ഖാം, അല്‍ ഫര്‍ശ, അല്‍ റബ്വ, ഖന, ബല്‍ഹാമിര്‍, സാഹില്‍, അല്‍ നഖീയ, ബാനി അംര്‍, അല്‍ സബയ്ഖ, തത്‌ലീത്, അല്‍ തനിയ്യ, തബലഹ് എന്നീ മുനിസിപ്പാലിറ്റികളും നടപ്പാക്കും.

Share this story